പിന്നാക്കക്ഷേമ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇനി 'ഉന്നതി' പ്ലാറ്റ്‌ഫോമില്‍

Update: 2022-09-30 06:34 GMT

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പുകള്‍ നടപ്പാക്കുന്ന വികസന, വിദ്യാഭ്യാസ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ 'ഉന്നതി' എന്ന ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ഉന്നതിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

പുതിയ കാഴ്ചപ്പാടോടുകൂടി വിദ്യാഭ്യാസ, ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകള്‍ നടപ്പിലാക്കിവരുന്ന കാലഘട്ടമാണിത്. ആത്മവിശ്വാസമേകി പിന്നാക്ക ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലെത്തിച്ച് കരുത്തുറ്റ ജനസമൂഹമായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങളേ കൈപിടിച്ചുയര്‍ത്തുന്ന വിവിധ പദ്ധതികള്‍ 'ഉന്നതി' എന്ന പേരില്‍ ഒരു പൊതുപ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്നതു വഴി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പേരെ പങ്കാളികളാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്, പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടര്‍ വിനയ് ഗോയല്‍, പട്ടികജാതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി. സജീവ് വതുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News