വാളയാര്‍ ഡാമില്‍ കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹം ലഭിച്ചു

Update: 2021-09-28 10:10 GMT

പാലക്കാട്:  വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹം ലഭിച്ചു. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ വെള്ളൂര്‍ രമേശിന്റെ മകന്‍ സഞ്ജയ്(16), ഫേസ് ടു തെരുവ് ജോസഫിന്റെ മകന്‍ ആന്റോ(16), കാമരാജ് നഗര്‍ ഷണ്‍മുഖന്റെ മകന്‍ പൂര്‍ണേശ്(16) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ഥികളില്‍ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്.


സംഘത്തിലുണ്ടായിരുന്ന സുന്ദരാപുരം സ്വദേശികളായ രാഹുല്‍(15), പ്രണവ്(16) എന്നിവര്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ആറരയോടെ പൂര്‍ണേശിന്റെ മൃതദേഹം കരയ്ക്ക് അടിഞ്ഞു. തുടര്‍ന്നു കൊച്ചിയില്‍ നിന്നെത്തിയ നാവിക സേനയുടെയും അഗ്‌നിരക്ഷാ സേന സ്‌കൂബ ടീമിന്റെയും സംയുക്ത തിരച്ചിലിലാണ് ഉച്ചയോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.




Tags:    

Similar News