സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഹൈക്കോടതി വളപ്പില്‍ വെച്ച് അഭിഭാഷകര്‍ മര്‍ദിച്ചതായി പരാതി

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇദ്ദേഹം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി.

Update: 2021-02-16 01:15 GMT
കൊച്ചി: മൊഴി കൊടുക്കാനെത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ഹൈക്കോടതി വളപ്പില്‍ വെച്ച് അഭിഭാഷകര്‍ മര്‍ദിച്ചതായി പരാതി. കാസര്‍ക്കോട് ബേക്കല്‍ സിഐ ലൈസാദ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.


തിങ്കളാഴ്ച രാവിലെ ഒരു കേസില്‍ മൊഴി കൊടുക്കാനായി ഹൈക്കോടതിയില്‍ എത്തിയ തന്നെ അഭിഭാഷകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ലൈസാദിന്റെ പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇദ്ദേഹം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി.


ഒരു അഭിഭാഷകനുമായുള്ള മുന്‍ വൈരാഗ്യമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടപ്പെടുത്തല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ കേസെടുത്തു.




Tags:    

Similar News