മത്സര ചിത്രം തെളിഞ്ഞു; തലസ്ഥാനത്ത് അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയില്‍ 6,402 പേര്‍
ആകെ സ്ഥാനാര്‍ഥികളില്‍ വനിതകളാണു കൂടുതല്‍. 3,329 പേര്‍. 3,073 പുരുഷ സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്.
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളിഞ്ഞു. 6,402 സ്ഥാനാര്‍ഥികളാണു ജനവിധി തേടി ജില്ലയില്‍ മത്സരിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ (23 നവംബര്‍) വൈകിട്ട് മൂന്നിന് അവസാനിച്ചതോടെയാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപമായത്.
ആകെ സ്ഥാനാര്‍ഥികളില്‍ വനിതകളാണു കൂടുതല്‍. 3,329 പേര്‍. 3,073 പുരുഷ സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് 4,710 പേരാണു ജനവിധി തേടുന്നത്. ഇതില്‍ 2,464 പേര്‍ വനിതകളും 2,246 പേര്‍ പുരുഷന്മാരുമാണ്. 266 വനിതകളും 257 പുരുഷന്മാരുമടക്കം 523 സ്ഥാനാര്‍ഥികളാണു ബ്ലോക്ക് പഞ്ചായത്തില്‍ മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലെ ആകെ 97 സ്ഥാനാര്‍ഥികളില്‍ 46 വനിതകളും 51 പുരുഷന്മാരുമുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 556 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 278 വനിതകളും 278 പുരുഷന്മാരും. 274 വനിതകളും 242 പുരുഷന്മാരുമടക്കം 516 പേരാണു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത്. അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയായതോടെ ഓരോരുത്തര്‍ക്കുമുള്ള ചിഹ്നങ്ങളും ഇന്നലെ അനുവദിച്ചു. വരണാധികാരികളുടെ ഓഫിസുകളിലായിരുന്നു ചിഹ്നം അനുവദിക്കുന്ന നടപടികള്‍ നടന്നത്.