കൊല്ലം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച കേസ് െ്രെകംബ്രാഞ്ച് അന്വേഷിക്കും. കഴിഞ്ഞ മാസം 14 നാണ് സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ഡോ.രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. ഇയാള്‍ ഒളിവിലാണ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി , മാവേലിക്കര എസ്എച്ച്ഒ എന്നിവര്‍ െ്രെകംബ്രാഞ്ച് സംഘത്തില്‍ ഉണ്ടാകും
ഡോ.രാഹുല്‍ മാത്യുവിനെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോകര്മാര് ഇന്ന് രാവിലെ 10 മണി മുതല്‍ 11 മണി വരെ ഒപി ബഹിഷ്കരിക്കും. കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.