ഡല്‍ഹി മെട്രോ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കുന്നു

Update: 2022-02-26 17:52 GMT

ന്യൂഡല്‍ഹി; ഡല്‍ഹി മെട്രോ അടുത്ത തിങ്കളാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്ന് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍. തിങ്കളാഴ്ച മുതല്‍ 100 ശതമാനം ശേഷിയോടെ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കും. 

' കൊവിഡുമായി ബന്ധപ്പെട്ട് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ ആര്‍ക്കും നിന്നും ഇരുന്നും യാത്ര ചെയ്യാം'- ഡിഎംആര്‍സി പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ മെട്രോ സ്റ്റേഷനിലേക്കുള്ള എല്ലാ വാതിലുകളും തുറന്നിടും.

'പരിമിതമായ എണ്ണം ഗേറ്റുകളിലൂടെയുള്ള യാത്രക്കാരുടെ പ്രവേശന നിയന്ത്രണം തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കും'- അതേസമയം മാസ്‌കും സാമൂഹിക അകലവും പാലിക്കണമെന്ന് ഡിഎംആര്‍സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

Tags:    

Similar News