കേദാര്‍നാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയ 22 ഭക്തരെ ദുരന്തനിവാരണ സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
രുദ്രപ്രയാഗ്: കോരിച്ചൊരിയുന്ന മഴയിലും വെള്ളക്കെട്ടിലും കേദാര്‍നാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയ 22 തീര്‍ത്ഥാടകരെ സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആര്‍എഫ്) സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് തീര്‍ത്ഥാടകര്‍ ജംഗിള്‍ ഛട്ടിയില്‍ കുടുങ്ങിയത്. സന്ദര്‍ശകരെ ഗൗരികുണ്ടിലേക്കാണ് മാറ്റിയത്.
55 വയസ്സായ നടക്കാന്‍ കഴിയാത്ത ഒരു ഭക്തനെ സ്ട്രച്ചറിലാണ് നീക്കിയത്.
തിങ്കളാഴ്ച വൈകീട്ടാണ് സോണപ്രയാഗ ഔട്ട്‌പോസ്റ്റില്‍ നിന്ന് തീര്‍ത്ഥാടകര്‍ ജംഗിള്‍ ഛട്ടിയില്‍ കുടുങ്ങിയ വിവരം സംസ്ഥാന ദുരന്ത നിവരാണ സേനക്ക് ലഭിച്ചത്.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു.