പുനലൂര്‍: പ്രവാചകനിന്ദക്കെതിരേ കാര്യറ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും യോഗവും നടത്തി. ജമാഅത്ത് ഇമാം ഹുസൈന്‍ അബ്‌റാരി പ്രതിഷേധറാലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജമാഅത്ത് പ്രസിഡന്റ് ജനാബ് ഷാജി കെഎന്‍ആര്‍, സെക്രട്ടറി കബീര്‍ കുന്നുംപുറം, ട്രഷറര്‍ ഷഹാ മേലേവീട്, വൈസ് പ്രസിഡന്റ് സലീം തൊട്ടത്തില്‍, കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ റഷീദ്, നൗഷാദ്, നിഹാഷ്, കബീര്‍ കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.