കൊവിഡ് പ്രതിരോധത്തിനുള്ള റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് മലയാളിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം

സ്പുട്‌നിക്കിന്റെ 20 കോടി ഡോസ് ആണ് സ്‌ട്രൈഡ്‌സിനു കീഴിലുള്ള ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ് വിഭാഗമായ സ്‌റ്റെലിസ് ബയോ ഫാര്‍മ ഉത്പാദിപ്പിക്കുക

Update: 2021-03-22 04:13 GMT

ബംഗളുരു: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള റഷ്യന്‍ വാക്‌സിനായ 'സ്പുട്‌നിക് 5' ഇന്ത്യയില്‍ നിര്‍മിക്കുന്നത് മലയാളിയായ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രൈഡ്‌സ് എന്ന മരുന്നുകമ്പനിയാണ് 'സ്പുട്‌നിക് 5' നിര്‍മിക്കുന്നത്. സ്പുട്‌നിക്കിന്റെ 20 കോടി ഡോസ് ആണ് സ്‌ട്രൈഡ്‌സിനു കീഴിലുള്ള ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ് വിഭാഗമായ സ്‌റ്റെലിസ് ബയോ ഫാര്‍മ ഉത്പാദിപ്പിക്കുക. 10 കോടി ജനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാനാവും.


റഷ്യയുടെ സര്‍ക്കാര്‍ നിക്ഷേപ സ്ഥാപനമായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് (ആര്‍.ഡി.ഐ.എഫ്.) സ്‌ട്രൈഡ്‌സിനു കരാര്‍ നല്‍കിയത്. ആര്‍.ഡി.ഐ.എഫിന്റെ ഇന്ത്യയിലെ പങ്കാളിയായ എന്‍സോ ഹെല്‍ത്ത് കെയറിന്റെ പിന്തുണയും ഇടപാടിനുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ ലോകത്ത് വികസിപ്പിച്ച ആദ്യ വാക്‌സിനായ റഷ്യയുടെ സ്പുട്‌നിക് 91.6 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


കൊല്ലം സ്വദേശിയായ അരുണ്‍ കുമാര്‍ 1990ലാണ് സ്‌ട്രൈഡ്‌സ് എന്ന പേരില്‍ മരുന്നു കമ്പനിക്ക് തുടക്കം കുറിച്ചത്. ഇന്ന് ഇന്ത്യക്കു പുറമെ യു.എസ്., സിങ്കപ്പൂര്‍, ഇറ്റലി, കെനിയ എന്നിവിടങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങളുള്ള കമ്പനി നൂറോളം രാജ്യങ്ങളില്‍ മരുന്നു വില്‍ക്കുന്നുണ്ട്.




Tags:    

Similar News