ന്യൂഡല്‍ഹി:മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സത്യ നാദെല്ലയുടെ മകന് മരിച്ചു. സത്യ നാദെല്ലയുടെയും അനു നാദെല്ലയുടെയും മകനായ സെയിന്‍ നാദെല്ലയാണ് മരിച്ചത്.ജന്മനാ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സി രോഗബാധിതനായിരുന്നു.26 വയസ്സായിരുന്നു.
ഇമെയില്‍ സന്ദേശത്തിലൂടെയാണ് എക്സിക്യൂട്ടീവ് ജീവനക്കാരെ വിവരം അറിയിച്ചത്. 2014ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി ചുമതലയേറ്റ ശേഷം 54 കാരനായ സത്യ നാദെല്ല, വികലാംഗരായ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി ഉല്പന്നങ്ങള് രൂപകല്പന ചെയ്യുന്നതിലേക്ക് കമ്പനിയെ നയിച്ചിരുന്നു. സെയിനെ സഹായിക്കുന്നതിനും കൂടിയായിരുന്നു ഇത്.2021ല്‍ സെയിന്‍ നാദെല്ലയെ കൂടുതല്‍ കാലം ചികിത്സിച്ചിരുന്ന ചില്‍ഡ്രന്‍സ് ആശുപത്രിയുമായി സഹകരിച്ച് നാദെല്ല കുടുംബം സെയിന്‍ നാദെല്ല എന്‍ഡോവ്ഡ് ചെയര്‍ ആരംഭിച്ചിരുന്നു.