എ സഹദേവന്റെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

Update: 2022-03-27 12:11 GMT

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, സിനിമാ നിരൂപകനുമായ എ സഹദേവന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു. വളരെ സഹൃദയനും, സാമൂഹിക പ്രതിഭയുമുള്ളതുമായ മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടമായത്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. 

വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സഹദേവന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മാതൃഭൂമി, ഇന്ത്യാവിഷന്‍ ഉള്‍പ്പെടേയുള്ള മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. മനോരമ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍സ് അധ്യാപകനായിരുന്നു. സ്വദേശം പാലക്കാടാണെങ്കിലും കോഴിക്കോടായിരുന്നു താമസം. 

Tags:    

Similar News