അഞ്ചൽ: യുവഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. അഞ്ചൽ അരവിന്ദ് ഇ.എൻ.ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത് - റാണിമ ദമ്പതികളുടെ മകൾ ഡോ. അർപ്പിത അരവിന്ദ് (സോനു - 30) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി അർപ്പിതയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽകണ്ടെത്തുകയായിരുന്നു. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. എം.ബി.ബി.എസിന് ശേഷം കർണ്ണാടകയിൽ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു.
മാതാപിതാക്കളുടെ ഏക മകളായിരുന്നു അർപ്പിത.