ഇന്ത്യയുടെ ആണവനയത്തില്‍ മാറ്റമില്ല

രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മീനാക്ഷി ലേഖി എന്നിവരുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്.

Update: 2020-03-05 11:22 GMT

ന്യൂഡല്‍ഹി: ആണവായുധങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കെതിരെ ആദ്യം പ്രയോഗിക്കുകയില്ല എന്നും ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നുമുള്ള ഇന്ത്യയുടെ അടിസ്ഥാന ആണവ നയത്തില്‍ മാറ്റമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയെ അറിയിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മീനാക്ഷി ലേഖി എന്നിവരുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്.




Tags:    

Similar News