ബിജെപിക്ക് സൗന്ദര്യമുള്ള മുഖങ്ങളില്ലാത്തതിന് പ്രിയങ്കയോട് അസൂയപ്പെടേണ്ട: കോണ്‍ഗ്രസ് നേതാവ്

Update: 2019-01-27 17:25 GMT
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസ്-ബിജെപി വാക്‌പോര് തുടരുന്നതിനിടെ ബിജെപി നേതാക്കളെ പരിഹസിച്ച് മധ്യപ്രദേശ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ സിങ് വര്‍മ. പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പ് നേരിടുന്നവരും പരുക്കന്‍ മുഖഭാവവുമുള്ളവരാണ് ബിജെപിയില്‍ ഉളളതെന്നത് നിര്‍ഭാഗ്യകരമാണെന്നാണ് സജ്ജന്‍ സിങ് വര്‍മ പറഞ്ഞത്. കൂടാതെ വോട്ട് പിടിക്കാനായി രാജ്യം മുഴുവന്‍ നൃത്തം ചെയ്യുന്ന ഹേമമാലിനിയാണ് പേരിന് കാണാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ശക്തരായ നേതാക്കളെ കിട്ടാത്ത കോണ്‍ഗ്രസ് 'ചോക്ലേറ്റ്' മുഖങ്ങള്‍ ഇറക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശ്രമിക്കുന്നുവെന്ന് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തെ പരാമര്‍ശിച്ച് കഴിഞ്ഞദിവസം ബിജെപി നേതാവ് കൈലാശ് വിജയ്വാര്‍ഗിയ പറഞ്ഞിരുന്നു.
Tags:    

Similar News