ശ്വാസകോശ വിദഗ്ദര്‍ക്കായി ശില്‍പശാല ; കൊച്ചിന്‍ തൊറാക്കോകോണ്‍ ഉദ്ഘാടനം ചെയ്തു
കൊച്ചിന്‍ തൊറാസിക് സൊസൈറ്റിയും അക്കാദമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി എറണാകുളത്ത് സംഘടിപ്പിച്ച ഏകദിന ശില്‍പശാല അക്കാദമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ (എപിസിസിഎം) പ്രസിഡന്റ് ഡോ. പി എസ് ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി : ശ്വാസകോശ വിദഗ്ദര്‍ക്കായി തൊറാക്കോകോണ്‍ 2022 എന്ന പേരില്‍ കൊച്ചിന്‍ തൊറാസിക് സൊസൈറ്റിയും അക്കാദമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി എറണാകുളത്ത് സംഘടിപ്പിച്ച ഏകദിന ശില്‍പശാല അക്കാദമി ഓഫ് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ (എപിസിസിഎം) പ്രസിഡന്റ് ഡോ. പി.എസ്.ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഡോ.കുര്യന്‍ ഉമ്മന്‍, ഡോ. സോഫിയ ഫിലിപ്പ്, ഡോ.കെ അഖിലേഷ് സംസാരിച്ചു.
ഡല്‍ഹി മെട്രോ ഹോസ്പിറ്റല്‍ ശ്വാസരോഗവിഭാഗം മേധാവി ഡോ.ദീപക് തല്‍വാര്‍, ഡോ.വിശ്വേശ്വരന്‍, ഡോ.ഹരികിഷന്‍ തുടങ്ങിയ വിദഗ്ദര്‍ പള്‍മനോളജിയുടെ വിദഗ്ദധവും പ്രായോഗികവുമായ ഉപയോഗത്തെക്കുറിച്ചും ആസ്തമ, സിഒപിഡി, ശ്വാസകോശങ്ങളുടെ ചുരുങ്ങല്‍, സ്ലീപ് അപ്‌നിയ, ക്ഷയരോഗം, മരുന്നുകളോട് പ്രതികരിക്കാത്ത അണുബാധ തുടങ്ങിയ അസുഖങ്ങളെക്കുറിച്ചും ശ്വാസകോശചികില്‍സാ രംഗത്തെ നൂതന ആശയങ്ങളെക്കുറിച്ചും ശില്‍പശാലയില്‍ പ്രബന്ധം അവതരിപ്പിച്ചു.
തൊറാക്കോകോണ്‍ 2022ല്‍ കൊച്ചിന്‍ തൊറാസിക് സൊസൈറ്റിയിലെ മുതിര്‍ന്ന അംഗങ്ങളായ ഡോ. ലാല്‍ജി, ഡോ. ജോസഫ് മാത്യു, ഡോ.സണ്ണി പി ഓരത്തേല്‍, ഡോ. മധുകുമാര്‍, ഡോ. ശ്രീവിലാസന്‍, ഡോ. എം കെ രമേശ് നായര്‍, ഡോ. എം ജെ തോമസ്, ഡോ.രംഗനാഥ മല്ലന്‍, ഡോ.കുമാരി ഇന്ദിര എന്നിവരെ ആദരിച്ചു. ഡി എന്‍ ബി സ്വര്‍ണമെഡല്‍ ജേതാവായ ഡോക്ടര്‍ സജിന്‍ മാത്യുവിന് പ്രോല്‍സാഹന സമ്മാനവും നല്‍കി.