കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ വെള്ളം വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കും; പ്രദേശത്ത് നിരോധനാജ്ഞ

Update: 2024-04-12 10:34 GMT

കോതമംഗലം: കോട്ടപ്പടിയില്‍ ഇന്ന് പുലര്‍ച്ചെ കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം മയക്കുവെടി വയ്ക്കാനാണ് തീരുമാനമെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ അറിയിച്ചു. അതിനിടെ, കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ആന കിണറ്റില്‍ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. സ്വയം കിണറിടിച്ച് പുറത്തിറങ്ങാനുള്ള ആനയുടെ ശ്രമം വിജയിച്ചില്ല. ആനയ്ക്ക് പരിക്കുകളുണ്ട്. നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തേ പ്രതിഷേധിച്ചിരുന്നു. ജനപ്രതിനിധികളുടെയും പോലിസിന്റെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ അടക്കം സ്ഥലത്തെത്തി. ആനയെ പുറത്തെത്തിക്കുന്ന ദൗത്യം നീളും. ചൂട് കുറഞ്ഞ ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക.

Tags:    

Similar News