യാത്രാനിയന്ത്രണം; അധ്യാപകര്‍ക്ക് നേരിട്ട് എത്താമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി
റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും നേരിട്ട് സൗദിയിലേക്ക് വരാമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഇതുവരെ ഇന്ത്യയടക്കം പത്ത് രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരടക്കമുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനാനുമതിയുണ്ടായിരുന്നില്ല. ഈ നിയന്ത്രണത്തിലാണ് അധ്യാപകര്‍ക്ക് ഇളവ് അുവദിച്ചത്.
സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇപ്രകാരം നേരിട്ട് വരാമെന്നും വാക്‌സിനെടുക്കാത്തവര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ പാലിക്കണമെന്നുമെന്നുമാണ് വ്യവസ്ഥ.