ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ നശിക്കും, ബിജെപി വിജയിക്കും; നാക്കുപിഴയില്‍ കുടുങ്ങി തൃണമൂല്‍ നേതാവ്
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മമത ബാനര്‍ജിയോട് തെറ്റി ബിജെപിയില്‍ പോയ നേതാവാണ് മുകുള്‍ റോയ്.
കൊല്‍ക്കത്ത: വരുന്ന ബംഗാള്‍ ഉപതിരഞ്ഞടുപ്പില്‍ ബിജെപി വിജയിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നശിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ്. തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ മാധ്യപ്രപര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് നേതാവ് ഉള്ളിലിരുപ്പ് അറിയാതെ പറഞ്ഞുപോയത്. എന്നാല്‍ പറഞ്ഞത് നാക്കുപിഴയാണെന്നും, തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തന്നെ ജയിക്കുമെന്നും മുകുള്‍ റോയ് തിരുത്തി.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മമത ബാനര്‍ജിയോട് തെറ്റി ബിജെപിയില്‍ പോയ നേതാവാണ് മുകുള്‍ റോയ്. നോര്‍ത്ത് അസംബ്ലി തിരഞ്ഞെടുപ്പില്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തിരുന്നു. മമത ബാനര്‍ജി തന്നെ അധികാരം തിരിച്ചുപിടിച്ചതോടെ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി.
മുകുള്‍ റോയിയുടെ നാക്കുപിഴ സംബന്ധിച്ച് തൃണമൂല്‍ നേതൃത്വം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ബിജെപി രംഗത്തുവന്നു. മുകുള്‍ റോയിയുടേത് കേവലം നാക്കുപിഴയല്ലെന്നും ഇപ്പോള്‍ അയാള്‍ സത്യം പറഞ്ഞിരിക്കുകയാണ് എന്നുമാണ് ബിജെപി വക്താവ് ഷമിക് ഭട്ടാചാര്യ പ്രതികരിച്ചത്.