ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പ്: ബിജെപിക്ക് നിര്‍ണായക വിജയം; സിപിഎമ്മിനും തൃണമൂലിനും ദയനീയ പരാജയം

Update: 2021-11-28 13:34 GMT

അഗര്‍ത്തല: കഴിഞ്ഞ ആഴ്ചയില്‍ നടന്ന ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് നിര്‍ണായക വിജയം. തൃണമൂല്‍, സിപിഎം കക്ഷികള്‍ ഏതാനും പ്രദേശങ്ങളില്‍ മാത്രമായി ചുരുങ്ങി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 222 സീറ്റില്‍ 217 എണ്ണത്തില്‍ ബിജെപി വിജയിച്ചു. സിപിഎം മൂന്ന് സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ്സും ത്രിപുര മോതയും ഓരോ സീറ്റിലും വിജയിച്ചു.

സിപിഎമ്മും തൃണമൂലും സുപ്രിംകോടതിയില്‍ നല്‍കിയ ഹരജികളുടെ വെളിച്ചത്തില്‍ 13 മുനിസിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തെ ഹൈലൈറ്റ്. വോട്ടെണ്ണല്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് പാര്‍ട്ടികളും കോടതിയെ സമീപിച്ചത്.

കമ്മീഷന്റെ കണക്കുപ്രകാരം അഗര്‍ത്തല, സബ് റൂം, ബെലോനിയ, മെലഗര്‍, സൊനമുറ, അമര്‍പൂര്‍, ജിരാനിയ മുനിസിപ്പല്‍ കൗണ്‍സിലുകള്‍ ബിജെപി നിലനിര്‍ത്തി.

പനിസാഗറിലാണ് സിപിഎം വിജയിച്ചത്. ഇവിടെ ബിജെപി 12 സീറ്റുകള്‍ നേടി. കൈലാഷഹറിലും സിപിഎമ്മാണ് വിജയിച്ചത്.

തൃണമൂല്‍ വിജയിച്ചത് അംബാസ്സയിലാണ്. ഇവിടെ സിപിഎമ്മിന് ഒരു സീറ്റ് ലഭിച്ചു.

Tags:    

Similar News