വാഷിങ്ടണ്‍: കൊവിഡ് 19 വ്യാപനത്തെ താന്‍ കുറച്ചുകണ്ടുവെന്ന് ട്രംപ് അംഗീകരിച്ചിരുന്നതായി റിപോര്‍ട്ട്. പ്രമുഖ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ് വേര്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് താന്‍ രോഗത്തെ കുറച്ചുകണ്ടുവെന്ന കാര്യം ്അംഗീകരിച്ചത്. മാസങ്ങള്‍ക്കു മുമ്പേ തന്നെ ട്രംപ് ഇക്കാര്യം സമ്മതിച്ചുവെന്നാണ് വിവരം. ട്രംപുമായി ബോബ് നടത്തിയ അഭിമുഖത്തില്‍ കൊവിഡ് രോഗത്തെ കുറിച്ച് താന്‍ എടുത്ത നിലപാടുകളെ ട്രംപ് വിശകലനം ചെയ്യുന്നത്.
രോഗത്തെ കുറച്ച് കണ്ടിരുന്നുവെന്ന് പറയുമ്പോഴും തന്റെ നിലപാട് അവസരോചിതമായിരുന്നെന്നും ട്രംപ് സൂചിപ്പിച്ചു. ഒരു പ്രതിസന്ധി സമയത്ത് ആളുകളെ ഭയപ്പെടുത്തുകയല്ല വേണ്ടത്. എന്തുചെയ്യുമെന്ന് പറഞ്ഞ് സ്വയം ഭയപ്പെടുകയുമല്ല വേണ്ടത്. ഞാന്‍ രാജ്യത്തിന് നല്ല മാതൃകയാണ് കാഴ്ചവെച്ചത്- ട്രംപ് പറഞ്ഞു.
ഇക്കാര്യം ബോബിനോട് മാത്രമല്ല, എല്ലാവരോടും തുറന്നുപറയാന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോണള്‍ഡ് ട്രംപുമായി ബോബ് നടത്തിയ ഏതാനും അഭിമുഖങ്ങളാണ് റേജ് എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. അതിനു വേണ്ടിനടത്തിയ അഭിമുഖത്തിലാണ് ട്രംപിന്റെ തുറന്നുപറച്ചില്‍.