പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ വോട്ട് ചെയ്തില്ല
പാര്‍ലിമെന്ററി പാര്‍ട്ടി തീരുമാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ചാം വാര്‍ഡ് മെമ്പര്‍ ജിസ്മി സോണി, ഏഴാം വാര്‍ഡ് മെമ്പര്‍ പത്മിനി ഗോപിനാഥ് എന്നിവരാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്.
മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ വോട്ട് ചെയ്തില്ല. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പ്രഫ. സി ജി ചെന്താമരാക്ഷന്‍ മാസ്റ്റര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ടി എം നാസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രണ്ട് ദിവസം മുമ്പ് യുഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് യഥാക്രമം സി കെ വാസന്തി, മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ എന്നിവര്‍ മത്സരിക്കുമെന്ന് തീരുമാനിക്കുകയും ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുവാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 12 ാം വാര്‍ഡ് മെമ്പര്‍ സി കെ വാസന്തി മത്സരിച്ചുവെങ്കിലും ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വി എ നദീര്‍ മത്സരിക്കാതെ ഒന്നാം വാര്‍ഡ് മെമ്പര്‍ വി എസ് അരുണ്‍ രാജിന്റെ പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടത്.
പാര്‍ലിമെന്ററി പാര്‍ട്ടി തീരുമാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ചാം വാര്‍ഡ് മെമ്പര്‍ ജിസ്മി സോണി, ഏഴാം വാര്‍ഡ് മെമ്പര്‍ പത്മിനി ഗോപിനാഥ് എന്നിവരാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്.