കുന്തിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് പേരെ കാണാതായി; 4 പേര്‍ രക്ഷപെട്ടു

ഇന്ന് വൈകീട്ട് 5.30 ഓടെയാണ് അപകടം. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇവര്‍ അകപ്പെടുകയായിരുന്നു.

Update: 2020-09-09 18:01 GMT

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കുന്തിപ്പുഴ കുരുത്തിച്ചാലില്‍ ഒഴുക്കില്‍പെട്ട് കാടാമ്പുഴ സ്വദേശികളായ രണ്ടു പേരെ കാണാതായി. 4 പേര്‍ രക്ഷപെട്ടു. കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് വൈകീട്ട് 5.30 ഓടെയാണ് അപകടം. പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇവര്‍ അകപ്പെടുകയായിരുന്നു. ആറു പേര്‍ അടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്.

കാടാമ്പുഴ ചിത്രപ്പള്ളി സ്വദേശികളായ പുതുവള്ളി മുഹമ്മദലി (23), വെട്ടിക്കാടന്‍ ഇര്‍ഫാന്‍(20) എന്നിവരെയാണ് കുന്തിപ്പുഴയില്‍ കാണാതായത്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ മറാക്കര പഞ്ചായത്ത് അംഗത്തിന്റെ മകനാണ്. ഫയര്‍ഫോഴ്‌സ്, പോലിസ് അടക്കമുള്ള രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒഴുക്കില്‍ പെട്ടവരെ കണ്ടെത്താനായില്ല. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. വെളിച്ചക്കുറവും ശക്തമായ മഴയും ഒഴുക്കും കാരണം ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി വെച്ചിട്ടുണ്ട്. നാളെ രാവിലെയോടെ തിരച്ചില്‍ തുടരും.

Tags:    

Similar News