കല്‍പ്പറ്റ: കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ, എടവക ഗ്രാമപഞ്ചായത്ത് പരിധികള്‍ കൂടി പൂര്‍ണമായി അടച്ചിടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. പ്രദേശങ്ങള്‍ ഹോട്ട് സ്‌പോട്ട് ലിസ്റ്റിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ച ജില്ലയിലെ ഒരു ക്വാറി അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇത്തരത്തില്‍ അടച്ചുപൂട്ടും. ഈ സ്ഥാപനങ്ങള്‍ 14 ദിവസം പൂര്‍ത്തിയായശേഷം മാത്രമേ വീണ്ടും തുറക്കാന്‍ അനുവദിക്കുകയുളളുവെന്നും കലക്ടര്‍ പറഞ്ഞു.