മാള: മാളയിലെ കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. മാള പള്ളിപ്പുറം മൂത്തേടത്ത് അശോകന്‍ (45), പുത്തന്‍വേലിക്കര പുളിക്കപ്പറമ്പില്‍ സുധന്‍ (40) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.
ഒരേ ദിശയില്‍ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.
രണ്ടു പേരെയും മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.
വളവില്‍ ഓവര്‍ ടേകിംഗ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വാഹനം വന്നതാണ് അപകടകാരണം. മാള പോലിസ് സ്ഥലത്തെത്തി ഗതാഗതതടസ്സം നീക്കി.