കരിപ്പൂര്‍: 20 ഗ്രാം അതി മാരക ലഹരി മരുന്ന് വിഭാഗത്തില്‍ പെട്ട എംഡിഎംഎയുമായി രണ്ടു പേര്‍ കരിപ്പൂര്‍ പോലിസിന്റെ പിടിയില്‍. കരിപ്പൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ന്യൂമാന്‍ ജംഗ്ഷന് സമീപമുള്ള ലോഡ്ജ്ല്‍ റൂം എടുത്തു വില്‍പ്പനക്കായി കൊണ്ടുവന്ന 20ഗ്രാം എംഡിഎംഎയുമായി അരീക്കോട് പൂവത്തിക്കല്‍ അമ്പാട്ട് പറമ്പില്‍ ഹൗസില്‍ സലാഹുദ്ദീന്‍, പറമ്പില്‍പീടിക സൂപ്പര്‍ബസാര്‍ കുതിരവട്ടത്ത് ഹൗസില്‍ മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി കെ.സുജിത്ത് ദാസ് ഐപിഎസ്സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ സി വി ലൈജു മോന്റെ നേതൃത്വത്തില്‍ കരിപൂര്‍ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ സാമി, എഎസ്‌ഐ പ്രഭ, സിപിഒ സാലേഷ്, ഷബീറലി എന്നിവരും ജില്ലാ ആന്റി നിര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ഗിരീഷ് എം, ആര്‍ ഷഹേഷ് , ദിനേഷ് ഐ കെ, സിറാജ് കെ, സലിം പി എന്നിവരടങ്ങുന്ന സംഘമാണ് പ്രതി കളെ പിടികൂടി അന്വേഷണം നടത്തുന്നത്. ഇവരില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന ചില്ലറ വിപണിയില്‍ ഒരു ലക്ഷം രൂപ വിലവരുന്ന 20 ഗ്രാം എംഡിഎംഎയും ഒരു കാറും കണ്ടെടുത്തു.