നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത്: അന്വേഷണം നടത്തുമെന്ന് യുഎഇ സ്ഥാനപതി

Update: 2020-07-07 16:16 GMT

ന്യൂഡല്‍ഹി: നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. കോണ്‍സുലേറ്റിന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്തിയ സാഹചര്യത്തിലാണ് യുഎഇ നേരിട്ടുള്ള അന്വേഷണത്തിനൊരുങ്ങുന്നത്. ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹ്മദ് ബന്നയാണ് ഇക്കാര്യമറിയിച്ചത്.

യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണമടങ്ങിയ ബാഗ് അയച്ചതാരാണെന്നാണ് യുഎഇ അന്വേഷിക്കുക. നയതന്ത്ര ചാനല്‍ ദുരുപയോഗിച്ച സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ അന്വേഷണ ഏജന്‍സികളോടും യുഎഇ സഹകരിക്കും.

യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ സംവിധാനം ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നാണ് കേസ്. ജൂണ്‍ 30 നാണ് വിമാനത്താവളത്തിലെ കാര്‍ഗോയില്‍ സ്വര്‍ണം കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസും ആരോപണത്തിന്റെ നിഴലിലായ ഈ കേസ് കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചത്. 

Tags:    

Similar News