ഇസ്രായേലിനെ യുഎഇ അംഗീകരിച്ചത് കൊടുംചതി; പക്ഷേ അധികകാലം നിലനില്‍ക്കില്ലെന്ന് ഖാംനഈ

' തീര്‍ച്ചയായും, ഈ വഞ്ചന അധിക കാലം നിലനില്‍ക്കില്ല, പക്ഷേ ഇതിന്റെ കളങ്കം അവരോടൊപ്പം തുടരുമെന്നും ഖാംനഈ പറഞ്ഞു.

Update: 2020-09-02 07:32 GMT

തെഹ്‌റാന്‍: ഇസ്രായേലിനെ അംഗീകരിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ നടപടി കൊടുംചതിയാണെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ. മുഴുവന്‍ ഇസ്‌ലാമിക ലോകത്തിനും ഫലസ്തീനികള്‍ക്കുമെതിരെരെയുംനടത്തിയ വഞ്ചനയായിട്ടാണ് ഇതിനെ ഖാംനഈ വിശേഷിപ്പിച്ചതെന്ന് ഇറാനിലെ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ചരിത്രത്തിലാദ്യമായി ഇസ്രായേലില്‍ നിന്നുള്ള വാണിജ്യവിമാനം അബുദബിയില്‍ ഇറങ്ങിയ സാഹചര്യത്തിലായിരുന്നു ഇറാന്‍ ആത്മീയ നേതാവിന്റെ പ്രതികരണം. ' തീര്‍ച്ചയായും, ഈ വഞ്ചന അധിക കാലം നിലനില്‍ക്കില്ല, പക്ഷേ ഇതിന്റെ കളങ്കം അവരോടൊപ്പം തുടരുമെന്നും ഖാംനഈ പറഞ്ഞു. കരാറില്‍ മൂന്നാമതായി മാത്രമാണ് ഇസ്രായേല്‍ പലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തത്. എന്നാല്‍ ജോര്‍ദാന്‍ താഴ്‌വരയെയും അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളമുള്ള വാസസ്ഥലങ്ങളും പിടിച്ചെടുക്കാനുള്ള പദ്ധതികള്‍ ഇസ്രായേല്‍ ഉപേക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകള്‍ക്ക് അര്‍ഥമില്ല. ഫലസ്തീനികളുടെ ആവശ്യങ്ങള്‍ അവഗണിക്കുന്ന യുഎഇ ഭരണാധികാരികള്‍ ഇസ്രായേലിന് മേഖലയുടെ വാതില്‍ തുറന്നു കൊടുക്കുകയാണ് ചെയ്തതെന്നും അലി ഖാംനഈ പറഞ്ഞു. ഇസ്രായേല്‍ യുഎഇ കരാര്‍ ചരിത്രപരമായ വിഢിത്തമാണെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ വിശേഷിപ്പിച്ചിരുന്നു. 

Tags:    

Similar News