ഗല്‍വാന്‍ സംഘര്‍ഷം: ഗുരുതരവും ആശങ്കാജനകവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ഇന്ത്യാ ചൈനാ ബന്ധത്തിലെ പുതിയ സംഭവവികാസങ്ങള്‍ തങ്ങള്‍ സസൂക്ഷം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2020-06-25 10:31 GMT

ലണ്ടന്‍: ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം ഗുരുതരവും ആശങ്കാജനകവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ഇന്ത്യാ ചൈനാ ബന്ധത്തിലെ പുതിയ സംഭവവികാസങ്ങള്‍ തങ്ങള്‍ സസൂക്ഷം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

' ഒരുപക്ഷേ തനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചര്‍ചെയ്യാനും പരിഹരിക്കാനും ഇരുരാജ്യങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണ്'- അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇതാദ്യമായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പരാമര്‍ശം നടത്തുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് ബോറിസ് ജോണ്‍സണ്‍ ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 15 നാണ് ലഡാക്കിലെ ഗാല്‍വനില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.


Tags:    

Similar News