ചരക്കുവാഹനങ്ങളുടെ അന്തര്‍ സംസ്ഥാന നീക്കം സുഗമമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രി
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനജീവിതം അനായാസമാക്കുന്നതിന് വിവിധ അവശ്യസാധനങ്ങള്‍ കയറ്റിയ ചരക്ക് ഗതാഗതം സുഗമമായി നടക്കേണ്ടതുണ്ട്.
ന്യൂഡല്‍ഹി: അതിര്‍ത്തികളിലൂടെയുള്ള അവശ്യവസ്തുക്കള്‍ കയറ്റിയ ചരക്കുവാഹനങ്ങളുടെ അന്തര്‍ സംസ്ഥാന നീക്കം സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനജീവിതം അനായാസമാക്കുന്നതിന് വിവിധ അവശ്യസാധനങ്ങള്‍ കയറ്റിയ ചരക്ക് ഗതാഗതം സുഗമമായി നടക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗതാഗത വകുപ്പ് മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇത്തരം കാര്യങ്ങളില്‍ പ്രാദേശിക / ജില്ലാ ഭരണകൂടങ്ങളുടെ ഇടപെടലിലൂടെ പരിഹാരം ഉറപ്പാക്കേണ്ടതുണ്ട്. അതേസമയം, ഡ്രൈവര്‍, ക്ലീനര്‍മാര്‍ എന്നിവരും ലോറിത്താവളങ്ങളിലും സമൂഹ്യഅകലം പാലിക്കുക, മാസ്‌ക് ധരിക്കുക, അണുനാശിനികള്‍ ഉപയോഗിക്കുക എന്നിവ പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ഇവിടെയും ഉറപ്പു വരുത്തണം. ഫാക്ടറികളിലേക്ക് തൊഴിലാളികളെ കൊണ്ടു പോകുമ്പോഴും ഇവ പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ഇവിടെയും ഉറപ്പു വരുത്തണം. ഒപ്പം തൊഴിലാളികള്‍ക്ക് വിശ്രമസ്ഥാനവും ഭക്ഷണവും കൃത്യമായി നല്‍കണം. ഗതാഗത മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുമെന്നും ഗഡ്കരി അറിയിച്ചു.
കേന്ദ്ര റോഡ് ഗതാഗത -ദേശീയപാത സഹമന്ത്രി (റിട്ട. ജനറല്‍) വി.കെ സിങ്ങും വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, മിസോറാം, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിമാര്‍,റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം സെക്രട്ടറി, മന്ത്രാലയത്തിലെയും, ദേശീയ പാത അതോറിട്ടി, എന്‍.എച്ച്.ഐ.ഡി.സി.എല്‍ തുടങ്ങിയവയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
രാജ്യത്തെ റോഡുകളുടെയും ഹൈവേകളുടെയും വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ദേശീയപാത നിര്‍മാണം മൂന്നിരട്ടി കൂടുതല്‍ വേഗത്തിലാക്കും. കാലതാമസം ദേശീയപാത വികസനത്തെ ബാധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അനുവദിച്ചിട്ടുള്ള തുകയില്‍ വിനിയോഗിക്കാത്ത 25,000 കോടി രൂപ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രാമീണ മേഖലകളില്‍ കര്‍ഷകരെ സഹായിക്കാനായി ആപ്പിക്കേഷന്‍ രൂപീകരിച്ച് അതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇരുചക്രവാഹന ടാക്സികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ശ്രീ നിതിന്‍ ഗഡ്കരി പറഞ്ഞു. ഇത് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതിന് സഹായകമാകും. വാഹനങ്ങള്‍ എല്‍.എന്‍.ജി / സി.എന്‍.ജി, എന്നിവയിലേക്ക് പരിവര്‍ത്തനപ്പെടുത്തിയാല്‍ മാറ്റുന്നതിന് ഉടമകള്‍ തയാറായാല്‍ അത് ഇന്ധന ച്ചെലവില്‍ ഗണ്യമായ ലാഭം ഉണ്ടാക്കുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യും. പദ്ധതികളുടെ നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി വി കെ സിംഗും ആവശ്യപ്പെട്ടു.