താനൂര്‍: മസ്‌കത്തില്‍ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. ഉണ്ണിയാല്‍ സ്വദേശി വടക്കേ ചേതനാട്ട് മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം കുട്ടി (50) ആണ് മരിച്ചത്. 20 ദിവസം മുമ്പ് നാട്ടില്‍ നിന്നും മടങ്ങിപ്പോയതായിരുന്നു. മാതാവ്: ആമിന കുട്ടി. ഭാര്യ: സെമീറ. മക്കള്‍: മുഹമ്മദ് ഫാസില്‍, ഐഷ പര്‍വിന്‍, മുഹമ്മദ് കന്‍സ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തിങ്കളാഴ്ചയോട് കൂടി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബങ്ങള്‍.