വീട്ടിലെ അസ്വാഭാവിക ശബ്ദം; കാരണം ഭൂമിക്കടിയിലെ മര്‍ദ്ദമാകാമെന്ന് ശാസ്ത്രജ്ഞര്‍

സ്ഥലത്ത് ജിയോ ഫിസിക്കല്‍ സര്‍വേ നടത്താനും സംഘം ആലോചിക്കുന്നുണ്ട്.

Update: 2021-09-30 18:07 GMT

കോഴിക്കോട്: കോഴിക്കോട് പോലൂരിലെ വീട്ടില്‍ നിന്നും അസ്വാഭാവിക ശബ്ദം കേള്‍ക്കുന്നതിന്റെ കാരണം ഭൂമിക്കടിയിലെ മര്‍ദ്ദമാകാമെന്ന് ശാസ്ത്രജ്ഞര്‍. ശബ്ദത്തിന് കാരണം സോയില്‍ പൈപ്പിംഗ് അല്ലെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന സെസ്സിലെ മുന്‍ ശാസ്ത്രജ്ഞന്‍ ജി ശങ്കര്‍ പറഞ്ഞു.


പോലൂരിലെ ബിജുവിന്റെ വീട്ടിലും പരിസരത്തുമാണ് രാവിലെ മുതല്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങിയത്. രണ്ടാഴ്ച്ച മുന്‍പാണ് വീട്ടിനകത്ത് നിന്നും ശബ്ദം കേട്ട് തുടങ്ങിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപദേശക സമിതി അംഗവും നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മുന്‍ ശാസ്ത്രജ്ഞനുമായ ജി ശങ്കറും ഹസാര്‍ഡ് അനലിസ്റ്റുകളുമാണ് പരിശോധന നടത്തുന്നത്.


സ്ഥലത്ത് ജിയോ ഫിസിക്കല്‍ സര്‍വേ നടത്താനും സംഘം ആലോചിക്കുന്നുണ്ട്. മുഴക്കത്തെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഉടമ ബിജുവും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. രാത്രികാലങ്ങളിലാണ് ശബ്ദം കൂടുതല്‍ കേള്‍ക്കുന്നതെന്നും ഓരോ ദിവസവും ശബ്ദത്തിന്റെ തീവ്രത കൂടിവരികയാണെന്നും പ്രദേശവാസികള്‍ പറയുന്നു.

Tags:    

Similar News