പരാതിക്കാരിക്ക് മുന്നില്‍ സ്വയംഭോഗം; യുപിയില്‍ പോലിസുകാരന് സസ്‌പെന്‍ഷന്‍
ഉത്തര്‍പ്രദേശിലെ ഡിയോറിയയിലുള്ള ഭട്‌നി പോലിസ് സ്‌റ്റേഷനിലെ ഹൗസ് ഓഫിസറായ ഭിഷം പാല്‍ സിംഗിനെയാണ് സസ്‌പെന്റ് ചെയ്തത്.
ലക്‌നോ: പരാതിക്കാരിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത പോലിസുകാരനെതിരേ അച്ചടക്ക നടപടി. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലുള്ള ഭട്‌നി പോലിസ് സ്‌റ്റേഷനിലെ ഹൗസ് ഓഫിസറായ ഭിഷം പാല്‍ സിംഗിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ സ്വയംഭോഗം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് നടപടി.
പരാതിയുമായി എത്തിയ സ്ത്രീ തന്നെയാണ് പോലിസുകാരന്റെ അശ്ലീല പ്രവര്‍ത്തി വീഡിയോയില്‍ പകര്‍ത്തിയത്. ഭിഷം പാല്‍ സിംഗിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സസ്‌പെന്‍ഡ് ചെയ്തുവെന്നും എസ്പി അറിയിച്ചു. മകളുമായി പോലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ എസ്എച്ച്ഒ മോശമായി പെരുമാറിയതോടെയാണ് വീഡിയോ പകര്‍ത്തിയതെന്നും തന്റെ ബന്ധുവായ സ്ത്രീക്കും സമാന അനുഭവം ഉണ്ടായിരുന്നതായും അവര്‍ ആരോപിച്ചു.