മുജ്തബ ഹുസൈനും പത്മശ്രീ തിരിച്ചുനല്‍കുന്നു

രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥില്‍ താന്‍ സന്തുഷ്ടനല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Update: 2019-12-19 03:38 GMT

ന്യൂഡല്‍ഹി: ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍ പത്മശ്രീ തിരിച്ചുനല്‍കുന്നു. പൗരത്വ ഭേദഗതി നിയമം വിവാദമായ സാഹചര്യത്തിലാണ് ഈ തീരുമാനം. രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥില്‍ താന്‍ സന്തുഷ്ടനല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യം ക്രിമിനലുകളുടെ പിടിയിലാണെന്നും ജനാധിപത്യം അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി, ജവഹരിലാല്‍ നെഹ്രു, അബുല്‍ കലാം ആസാദ്, അംബേദകര്‍ തുടങ്ങിയവര്‍ കെട്ടിപ്പെടുത്ത രാഷ്ട്രമാണ് ഇത്. അതാണ് തകരുന്നത്. ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യവും തടയപ്പെടുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2007 ലാണ്  മുജ്തബ ഹുസൈന് പത്മശ്രീ ലഭിച്ചത്.


Tags:    

Similar News