ബിന്‍ ലാദിന്റെ മകനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പരിതോഷികം പ്രഖ്യാപിച്ച് യുഎസ്

ഹംസയുടെ താവളം എവിടെയാണന്നുള്ളതിനെക്കുറിച്ച് വ്യക്തമായ വിവരം ഇല്ല. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, സിറിയ എന്നിവിടങ്ങളിലോ ഇറാനില്‍ വീട്ട് തടങ്കലിലോ ആയിരിക്കാമെന്നാണ് അമേരിക്കയുടെ നിഗമനം

Update: 2019-03-01 04:41 GMT

വാഷിങ്ടണ്‍: അല്‍ഖാഇദ തലവനായിരുന്ന ഒസാമ ബിന്‍ ലാദിന്റെ മകന്‍ ഹംസ ബിന്‍ ലാദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴ് കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ബിന്‍ ലാദിന്റെ മരണത്തിന് ശേഷം ഹംസ അല്‍ഖാഇദയുടെ നേതൃത്വം ഏറ്റെടുക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു മുന്നോടിയാണ് അമേരിക്കയുടെ ഈ പ്രഖ്യപനം.

ഹംസയുടെ താവളം എവിടെയാണന്നുള്ളതിനെക്കുറിച്ച് വ്യക്തമായ വിവരം ഇല്ല. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, സിറിയ എന്നിവിടങ്ങളിലോ ഇറാനില്‍ വീട്ട് തടങ്കലിലോ ആയിരിക്കാമെന്നാണ് അമേരിക്കയുടെ നിഗമനം. 2011ല്‍ പിതാവിനെ കോന്നതിന് പ്രതികാരം ചെയ്യുമെന്ന് ഹംസ പറഞ്ഞതായി അമേരിക്ക ആരോപിച്ചു. 2015ല്‍ സിറിയയിലെ സായുധ സംഘങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ ഹംസയുടേതായി പുറത്ത് വന്നിരുന്നു.അല്‍ഖാഇദ നേതാവായി ഹംസ വളര്‍ന്നുവരുന്നത് തടയാനാണ് യുഎസിന്റെ ഈ നീക്കം ഒസാമ ബിന്‍ലാദിന്റെ മരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും സൗദിയിലേക്ക് തിരികെ പോവാന്‍ യുഎസ് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News