യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ പാര്‍ലമെന്റില്‍
തായ്‌പേ: യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി ബുധനാഴ്ച തായ്‌വാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഒരു മുതിര്‍ന്ന അമേരിക്കന്‍ പ്രതിനിധി തായ് വാനിലെത്തുന്നത് 25 വര്‍ത്തിനുള്ളില്‍ ഇതാദ്യമാണ്. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പെലോസി തായ്‌പേയിലെത്തിയത്.
'ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്നായതിന് ഞങ്ങള്‍ തായ്‌വാനെ അഭിനന്ദിക്കുന്നു,' പെലോസി തായ്‌വാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
തായ്‌വാന്‍ കടലിടുക്കിലെ സമാധാനത്തിനും സ്ഥിരതയ്ക്കും അമേരിക്കന്‍ സ്പീക്കറുടെ സന്ദേര്‍ശനം ഭീഷണിയാണെന്ന് ചൈന കുറ്റപ്പെടുത്തി. ദ്വീപ് സന്ദര്‍ശനത്തിനിടെ അവര്‍ പ്രസിഡന്റുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തിയത് ചൈനയെ പ്രകോപിപ്പിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ചെയ്തു.
തായ് വാനെതിരേ ചൈന കടുത്ത നടപടികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ബീജിംഗിലെ യുഎസ് അംബാസഡറെ ചൈന വിളിച്ചുവരുത്തി. തായ്‌വാനില്‍ നിന്നുള്ള നിരവധി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്. അത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് ബീജിങ്ങിന്റെ നിലപാട്.
ബുധനാഴ്ച, പെലോസി പ്രസിഡന്റ് സായ് ഇംഗ്‌വെനെ കണ്ടിരുന്നു. അന്തര്‍പാര്‍ലമെന്ററി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഇരുവരും ആഹ്വാനം ചെയ്തു.