ഉത്തരാഖണ്ഡ് ലോക്ക് ഡൗണ്‍ ജൂണ്‍ പതിനഞ്ചിലേക്ക് നീട്ടി

Update: 2021-06-06 18:53 GMT

ഡറാഡൂണ്‍: കൊവിഡ് വ്യാപനം തീക്ഷണമായതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ജൂണ്‍ 15ലേക്ക് നീട്ടി. പുതിയ ലോക്ക് ഡൗണ്‍ ഗൈഡ് ലൈന്‍ അനുസരിച്ച് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കാം.

കഴിഞ്ഞ ആഴ്ചയേക്കാള്‍ കൂടുതല്‍ ഇളവുകളോടെയാണ് സര്‍ക്കാര്‍ ഇത്തവണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റേഷന്‍ കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറന്നു പ്രവര്‍ത്തിക്കാം. മദ്യഷോപ്പുകള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസവും തുറന്നുപ്രവര്‍ത്തിക്കാം.

ജൂണ്‍ 9 മുതല്‍ ജൂണ്‍ 14 വരെ പലചരക്ക് കടകള്‍ രാവിലെ എട്ട് മുതല്‍ ഒരു മണിവരെയും ജൂണ്‍ 9, 11, 14 ദിവസങ്ങളില്‍ മദ്യഷാപ്പുകള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും തുറക്കാം.

കൊവിഡ് വ്യാപനത്തേക്കാള്‍ ഗുരുതരമാണ് ഉത്തരാഖണ്ഡിലെ കൊവിഡ് മരണനിരക്കെന്നത് സര്‍ക്കാര്‍ ആശങ്കയോടെയാണ് കാണുന്നത്. ഇപ്പോള്‍ 2 ശതമാനമാണ് മരണനിരക്ക്.

രാജ്യത്തെ 11 സംസ്ഥാനങ്ങളിലാണ് കൂടിയ മരണനിരക്കുള്ളത്. അതില്‍ ആറ് എണ്ണവും ഹിമാലയന്‍ സംസ്ഥാനങ്ങളാണ്.

Tags:    

Similar News