ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് മന്ത്രിസഭാ രൂപീകരണം കഴിഞ്ഞയുടന്‍ നടപ്പിലാക്കും:പുഷ്‌കര്‍ സിങ് ധാമി

Update: 2022-03-23 08:37 GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് മന്ത്രി സഭാ രൂപീകരണം കഴിഞ്ഞയുടന്‍ നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.നിയമ വിദഗ്ധരും, വിരമിച്ച ഉദ്യോഗസ്ഥരും, വിവിധ മേഖലകളില്‍ നിന്നുള്ള ബുദ്ധിജീവികളുമടങ്ങുന്ന ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയോഗിക്കുമെന്നും ധാമി പറഞ്ഞു.

ഏക സിവില്‍ കോഡ് നടപ്പിലാക്കും എന്നത് ഉത്തരാഖണ്ഡില്‍ ബി ജെ പിയുടെ പ്രകടനപത്രികയിലും ഉണ്ടായിരുന്നു. സ്വന്തം മണ്ഡലത്തില്‍ തോറ്റെങ്കിലും എംഎല്‍എമാര്‍ക്കിടയില്‍ ധാമിയ്ക്കുള്ള പൊതു സ്വീകാര്യത പരിഗണിച്ചാണ് രണ്ടാമതും അവസരം നല്‍കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.




Tags:    

Similar News