എടവനക്കാട്: പ്രശസ്ത ദലിത്, ബഹുജന്‍ പ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനുമായ പ്രഭാകരന്‍ വരപ്രത്തിന്റെ ജീവിതം പറയുന്ന 'അംബേദ്കറൈറ്റ് മുസ്‌ലിം, ജീവിതവും പോരാട്ടവും' എന്ന പുസ്തകം പ്രകാശനം നിര്‍വഹിച്ചു. മാര്‍ച്ച് 7, ഞായറാഴ്ച 3 മണിക്ക് എണറാകുളം എടവനക്കാട് എച്ചഐഎച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ. അബുജാക്ഷന്‍, ഷാബാസ് ഫാത്തിമയ്ക്കു നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
എടവനക്കാട് സാഹോദര്യ പ്രസ്ഥാനവും റീഡേഴ്‌സ് ഫോറം കോഴിക്കോടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എ വാസു, കെ കെ ബാബുരാജ്, സി എസ് മുരളി, സുദേഷ് എം രഘു തുടങ്ങി നിരവധി പ്രമുഖര്‍ പ്രകാശന പരിപാടിയില്‍ പങ്കെടുത്തു.
അംബേദ്ക്കറൈറ്റ് പ്രസ്ഥാനത്തെ കേരളത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് പ്രഭാകരന്‍ വരപ്രത്ത്. അദ്ദേഹം സാമൂഹികമാധ്യമങ്ങളിലും ഏറെ സജീവമാണ്.