വാക്‌സിന്‍ ചാലഞ്ച്: കേരള ബാങ്ക് 5 കോടി കൈമാറി

Update: 2021-05-01 10:39 GMT

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ ചാലഞ്ചില്‍ കേരള ബാങ്കും പങ്കെടുക്കും. ചാലഞ്ചിലേക്ക് ഇതുവരെ 5 കോടി രൂപയാണ് കേരള ബാങ്ക് സമാഹരിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഈ തുകയുടെ ചെക്ക് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന്റെ കൈയില്‍ നിന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വീകരിച്ചു.

മെയ് ഒന്നാം തിയ്യതി മുതല്‍ രാജ്യത്തെ 18നും 45നും ഇടയിലുള്ള യുവാക്കള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കണമെന്നുളള ഉത്തരവിനെത്തുടര്‍ന്നാണ് വാക്‌സിന്‍ കേരളത്തിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിനെത്തുടര്‍ന്നാണ് വിവിധ സംഘടനകളും വ്യക്തികളും വാക്‌സിന്‍ ചാലഞ്ച് പ്രഖ്യാപിച്ചത്.

Tags:    

Similar News