കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വിരുദ്ധ നടപടിക്കെതിരേ പ്രവാസികളുടെ വടമ വില്ലേജ് ഉപരോധം
മാള: കേന്ദ്ര കേരള സര്‍ക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് പ്രവാസികളുടെ ആഭിമുഖ്യത്തില്‍ വടമ വില്ലേജ് ഓഫീസിന് മുന്നില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. നൗഷാദ് വാളൂര്‍ ഉദ്ഘാടനം ചെയ്തു. സെയ്തു മുഹമ്മദ് മാരേക്കാട്, നസീര്‍ വടമ, സ്വാദിഖ് മാള, ഇ കെ അബ്ദു, നജീബ് അന്‍സാരി, ഉമ്മര്‍ കുട്ടമുഖത്ത്, നാസര്‍ കാട്ടിക്കരക്കുന്ന്, സുഹൈല്‍ മാരേക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
അന്നമനടയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ നൗഷാദ് വാളൂര്‍ ഉദ്ഘടനം ചെയ്തു. എം എച്ച് ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ മാമ്പ്ര, കരീം അയ്യാരില്‍, കെ എം അലി, എസ് കെ റഷീദ്, ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വെള്ളാങ്കല്ലൂരിലെ വടക്കുംകര വില്ലേജ് ഓഫീസിനുമുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധം എം എസ് അല്‍ റെസിന്‍ ഉദ്ഘാടനം ചെയ്തു.
പുത്തന്‍ചിറയില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ജനകീയ പ്രതിഷേധം ഫൈസല്‍ അന്നമനട ഉദ്ഘാടനം ചെയ്തു. പി ഐ നിസാര്‍ അദ്ധ്യക്ഷത വഹിച്ചു.