പ്രതിപക്ഷ നേതാവ് ആരാണെന്ന് സ്പീക്കര്‍; അപക്വ നിലപാടെന്ന് വി ഡി സതീശന്‍
കുറ്റബോധം കൊണ്ടാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കര്‍ ചോദിച്ചതെന്ന് പ്രതിപക്ഷ നേതാവ് മറപുടി നല്‍കി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ ചോദ്യം അപക്വമെന്ന് പറഞ്ഞ് സഭയില്‍ നിന്ന് ഇറങ്ങി പോയി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറ്റബോധം കൊണ്ടാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കര്‍ ചോദിച്ചതെന്ന് പ്രതിപക്ഷ നേതാവ് മറപുടി നല്‍കി. സ്പീക്കര്‍ക്ക് പക്വതയില്ലെന്നും സതീശന്‍ സ്പീക്കര്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണിതെന്നും സ്പീക്കര്‍ പദവിക്ക് അപമാനകരമായ ചോദ്യങ്ങളാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒന്നിലധികം പ്രതിപക്ഷനേതാവ് ഉണ്ടോ എന്ന സ്പീക്കറുടെ ചോദ്യവും പ്രതിഷേധത്തിനിടയാക്കി.
വി.ഡി സതീശന് നിലവാരമില്ലെന്നും പ്രതിപക്ഷ നേതാവിന്റെ നിലപാട് സഭ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെയര്‍മാനെതിരെ പ്രതിപക്ഷ നേതാവ് തുടര്‍ച്ചയായി അധിക്ഷേപം നടത്തുകയാണെന്ന് മന്ത്രി എം.ബി രാജേഷും കുറ്റപ്പെടുത്തി.