അന്നമനടയില്‍ വിദ്യാശ്രീ പദ്ധതിക്ക് തുടക്കമായി

Update: 2021-06-22 11:51 GMT

മാള: അന്നമനട ഗ്രാമപഞ്ചായത്തില്‍ വിദ്യാശ്രീ പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീയും കെഎസ്എഫ്ഇയും സംയുക്തമായി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ലാപ്ടോപ് നല്‍കുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വിദ്യാശ്രീ. 500 രൂപ വീതം മൂന്ന് മാസ തവണകളായി അടക്കുന്ന കുട്ടികള്‍ക്ക് ലാപ്ടോപ് നല്‍കും. 193 കുട്ടികളാണ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ വിദ്യാശ്രീ പദ്ധതിയുടെ ഭാഗമായത്.

ആദ്യഘട്ട വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ സിന്ധു ജയന്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷിനി സുധാകരന്‍, മെമ്പര്‍മാരായ എം യു കൃഷ്ണകുമാര്‍, ജോബി ശിവന്‍, കെ എസ് എഫ് ഇ അന്നമനട ബ്രാഞ്ച് മാനേജര്‍ ബിന്ദു ലജിത തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News