സൗദിയില്‍ വിദേശിയെ തള്ളിയിട്ട് വീഡിയോ പകര്‍ത്തിയ യൂട്യൂബറെ അറസ്റ്റ് ചെയ്തു

മരുഭൂപ്രദേശത്തെ വെള്ളച്ചാലിനു മുകളില്‍ ഭിത്തിയില്‍ ഇരിക്കുകയായിരുന്ന ഏഷ്യന്‍ വംശജനുമായി സംസാരിക്കുന്നതിനിടെ സൗദി പൗരന്‍ തള്ളിയിടുന്നതും വിദേശി തലയടിച്ച് വീഴുന്നതും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു

Update: 2021-01-19 00:51 GMT

റിയാദ് : വിദേശിയെ വെള്ളച്ചാലിലേക്ക് തള്ളിയിട്ട് അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യൂട്യൂബറെ പോലീസ് അറസ്റ്റു ചെയ്തു. സൗദി പൗരനെയാണ് അറസ്റ്റു ചെയ്തതെന്നും യൂട്യൂബര്‍ക്കും കൂട്ടാളിക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും റിയാദ് പോലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.


മരുഭൂപ്രദേശത്തെ വെള്ളച്ചാലിനു മുകളില്‍ ഭിത്തിയില്‍ ഇരിക്കുകയായിരുന്ന ഏഷ്യന്‍ വംശജനുമായി സംസാരിക്കുന്നതിനിടെ സൗദി പൗരന്‍ തള്ളിയിടുന്നതും വിദേശി തലയടിച്ച് വീഴുന്നതും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഏഷ്യന്‍ വംശജനുമായി തമാശകള്‍ പങ്കുവെക്കുന്നതിനിടെയായിരുന്നു ഉന്തിതള്ളിയിട്ടത്. അതിനു ശേഷം സൗദി പൗരന്‍ ചിരിക്കുന്നത് സഹിതമുള്ള ദൃശ്യങ്ങള്‍ ഇവര്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.


വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയാണ് കുറ്റക്കാരെ പോലീസ് തിരിച്ചറിഞ്ഞത്. 40നും 50നും ഇടയില്‍ പ്രായമുള്ള സൗദി പൗരന്മാരാണ് അറസ്റ്റിലായതെന്നും ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.




Tags:    

Similar News