വഖ്ഫ് ബോര്‍ഡ് നിയമനവിവാദം; മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗം ബുധനാഴ്ച
തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ് സിക്കുവിട്ട നടപടിയില്‍ പ്രതിഷേധിക്കുന്ന മുസ് ലിം സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്നു. ബുധനാഴ്ച വൈകീട്ട് മാസ്‌കറ്റ് ഹോട്ടലിലാണ് യോഗം നടക്കുക. അതിനുശേഷം ഇഫ്താര്‍ വിരുന്നും നടക്കും.
വഖ്ഫ് ബോര്‍ഡ് നിയനം പിഎസ് സിക്കുവിട്ട നടപടി നിലവില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെതിരേയാണ് മുസ് ലിം സംഘടനകള്‍ രംഗത്തുവന്നത്.
വഖ്ഫ് ബോര്‍ഡ് നിയമനത്തില്‍ പിന്നാക്കം പോകലില്ലെന്ന് മന്ത്രി അബ്ദുറഹിമാന്‍ വ്യക്തമാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. തുടര്‍ന്നാണ് മുഖ്യമന്ത്രി അനുരഞ്ജനശ്രമം ആരംഭിച്ചത്.