ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു

Update: 2022-08-11 05:58 GMT

ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. 2386.94 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.60 അടിയാണ്. 2, 3, 4 ഷട്ടറുകളാണ് ഇപ്പോള്‍ 120 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ടായി. തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 4,000 ഘനയടിയായി കുറഞ്ഞു.

പെരിയാര്‍ നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ വീടുകളില്‍ നിന്നും വെള്ളമിറങ്ങി. ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാത്തതിനാല്‍ തടിയമ്പാട് ചപ്പാത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഇന്ന് മുതല്‍ കുറച്ചേക്കും. മുല്ലപ്പെരിയാറില്‍ നിന്നും ഇപ്പോള്‍ എത്തുന്ന വെള്ളവും ഇടുക്കിയില്‍ സംഭരിക്കാന്‍ കഴിയുമെന്നതിനാലാണ് കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടെന്ന് റൂള്‍ കര്‍വ് കമ്മിറ്റി തീരുമാനിച്ചത്. വെള്ളമിറങ്ങിത്തുടങ്ങിയതോടെ ക്യാംപുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.

അതേസമയം, വാളയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി. രാവിലെ 6.15 നാണ് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയത്. 10 സെന്റീമീറ്ററായി ഉയര്‍ത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഒന്ന്, മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ എട്ട് സെന്റീമീറ്ററില്‍ നിന്നും രണ്ടാം ഷട്ടര്‍ അഞ്ച് സെന്റീമീറ്ററില്‍ നിന്നുമാണ് 10 സെന്റീമീറ്ററായി ഉയര്‍ത്തിയത്. അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags:    

Similar News