കല്‍പറ്റ: വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി. പുഴയില്‍ മഴവെള്ളപ്പാച്ചിലുണ്ടായി. രക്ഷാസേന അംഗങ്ങളടക്കം പിന്മാറേണ്ട സാഹചര്യമാണ്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി.
അതീവ ഗുരുതര സാഹചര്യമെന്നാണ് സംഭവസ്ഥലത്തുനിന്നുള്ള റിപോര്‍ട്ട്. മന്ത്രിമാരും രക്ഷാപ്രവര്‍ത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. തുടര്‍ന്നാണ് ജനങ്ങളെ അവിടെ നിന്ന് അടിയന്തരമായി ഒഴിപ്പിക്കുന്നത്.