വയനാട് ദുരന്തം; മരണം 280 ആയി

Update: 2024-08-01 05:14 GMT

മേപ്പാടി(വയനാട്): നൂറുകണക്കിനുപേര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ചൂരല്‍മലയ്ക്കു മുകളിലുള്ള മുണ്ടക്കൈ അങ്ങാടി ഇപ്പോള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ്. അതിനടയില്‍ ഒട്ടനവധി മനുഷ്യരുണ്ട്. ജീവന്റെ തുടിപ്പുണ്ടോ എന്നുപോലും അറിയാതെ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് പ്രദേശത്ത് നിന്നുള്ള റിപോര്‍ട്ടുകള്‍. 280 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്.

Tags:    

Similar News