ഗൂഗിള്‍പേയ്ക്കും പേടിഎമ്മിനും അടിയാകും; വാട്ട്‌സ്ആപ്പ് വഴി ഇനി പണമയക്കാം
മെസേജുകള്‍ അയയ്ക്കുന്നതു പോലെ എളുപ്പത്തില്‍ പണം അയയ്ക്കുന്ന സംവിധാനമാണ് വരുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേക്ക് വാട്ട്‌സ്ആപ്പും. വാട്ട്‌സ്ആപ്പിന്റെ പെയ്‌മെന്റ് സര്‍വീസ് ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ പ്രവര്‍ത്തന സജ്ജമാവുമെന്ന് കമ്പനി മേധാവി വില്‍ കാത്ത്കര്‍ട്ട് പറഞ്ഞു.മെസേജുകള്‍ അയയ്ക്കുന്നതു പോലെ എളുപ്പത്തില്‍ പണം അയയ്ക്കുന്ന സംവിധാനമാണ് വരുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. നാല്‍പ്പതു കോടി ഉഭയോക്താക്കളാണ് വാട്‌സ്ആപ്പിന് ഇന്ത്യയില്‍ ഉള്ളത്. പത്തു ലക്ഷം ഉഭയോക്താക്കളില്‍ വാട്‌സ്ആപ്പ് പെയ്‌മെന്റ് സര്‍വീസ് പരീക്ഷിച്ചുവരികയാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഡിജിറ്റല്‍ ഇക്കണോമിയില്‍ നിര്‍ണായക പങ്കായിരിക്കും വാട്‌സ്ആപ്പ് നിര്‍വഹിക്കുകയെന്ന് കാത്ത്കര്‍ട്ട് പറഞ്ഞു. പേടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയോടാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് പെയ്‌മെന്റ് സര്‍വീസിന് മല്‍സരിക്കേണ്ടി വരിക.