ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് വരുമ്പോള്‍ നിലപാട് അറിയിക്കും: സിപിഎം

ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് പുറത്ത് വന്ന് നിലപാട് അറിയിക്കണമെന്നും അതിന് ശേഷം ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനം അറിയിക്കുമെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ വ്യക്തമാക്കി

Update: 2021-03-02 09:33 GMT

പാലക്കാട്: കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ ആലത്തൂര്‍ മുന്‍ എംഎല്‍എയും മുന്‍ ഡിസിസി അധ്യക്ഷനുമായ എ വി ഗോപിനാഥുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് പുറത്ത് വന്ന് നിലപാട് അറിയിക്കണമെന്നും അതിന് ശേഷം ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപിനാഥുമായി സിപിഎം ജില്ലാ നേതൃത്്വം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ദേശം ജില്ലാ നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മത്സരരംഗത്ത് താന്‍ ഉണ്ടാകില്ലെന്നും സി കെ രാജേന്ദ്രന്‍ വ്യക്തമാക്കി.

ഷാഫി പറമ്പിലിനെതിരേ മത്സരിക്കുമെന്ന് മുന്‍ ഡിസിസി അധ്യഷന്‍ എ വി ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.അടിയുറച്ച കോണ്‍ഗ്രസുകാരനായിട്ടും തനിക്ക് കോണ്‍ഗ്രസിനുള്ളില്‍ അയോഗ്യതയാണെന്നും നിരന്തരമായ അവഗണനയാണ് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ഒതുക്കാനാണ് ശ്രമം. തനിക്കുള്ള ആ അയോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഒരു നേതാക്കളും തന്നെ വിളിച്ച് എന്താണ് കാരണം എന്ന് അന്വേഷിക്കാറില്ല. ഇതുവരെയും പാര്‍ടിക്കാരനാണ്. എന്നാല്‍ പാര്‍ട്ടി തന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും ഗോപിനാഥ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, എവി ഗോപിനാഥിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണച്ചേക്കുമെന്ന തരത്തില്‍ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Tags:    

Similar News