മാളയില്‍ കാറ്റിലും മഴയിലും വ്യാപക നഷ്ടം

മേഖലയിലെ പലയിടങ്ങളിലായി മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു.കമ്പികള്‍ പൊട്ടി വീണു.

Update: 2020-06-13 14:18 GMT
മാള പള്ളിപ്പുറം ചക്കാലക്കല്‍ ഔസോ തോമസിന്റെ വീട്ടു മുറ്റത്തുള്ള നൂറു വര്‍ഷത്തോളം പഴക്കമുള്ള മാവ് കാറ്റത്ത് മറിഞ്ഞു വീണ നിലയില്‍

മാള: മാളയില്‍ ശനിയാഴ്ച്ച ഉച്ചക്ക് ശേഷമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മാള പള്ളിപ്പുറം ചക്കാലക്കല്‍ ഔസോ തോമസിന്റെ വീട്ടു മുറ്റത്തു നിന്നിരുന്ന നൂറു വര്‍ഷത്തോളം പഴക്കമുള്ള മാവ് കാറ്റത്ത് മറിഞ്ഞു വീണു. വീടിനും മതിലിനും ചെറിയ കേടുപാടുകള്‍ പറ്റി. മേഖലയിലെ പലയിടങ്ങളിലായി മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു.കമ്പികള്‍ പൊട്ടി വീണു. മാള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘവും കെ എസ് ഇ ബി ജീവനക്കാരും നാട്ടുകാരും മരങ്ങള്‍ വെട്ടി മാറ്റി. ചിലയിടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. 11 കെ വി ലൈനടക്കം തകരാറിലായതോടെ ചിലയിടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല.






Tags:    

Similar News